ചന്ദ്രന്‍െറ വൃദ്ധിക്ഷയങ്ങള്‍

Share it:

ചന്ദ്രന്‍ ഭൂമിയെ വലംവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശം പതിക്കുന്ന ചന്ദ്രഭാഗത്തിന്‍െറ ഓരോ അംശമാണ്‌ ഓരോ ദിവസവും നമുക്ക്‌ ദൃശ്യമാകുന്നത്‌. ഈ അംശങ്ങളാണ്‌ ചന്ദ്രക്കലകള്‍. ഭൂമിയെ ചുറ്റിയുള്ള ഒരു മാസത്തെ സഞ്ചാരത്തിനിടയില്‍ ഒരു പ്രാവശ്യം ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരും. അന്ന്‌ ചന്ദ്രന്‍െറ, സൂര്യനഭിമുഖമായ വശത്തു മാത്രമേ പ്രകാശം പതിക്കുകയുള്ളൂ. ഭൂമിക്കഭിമുഖമായ ഭാഗത്ത്‌ ഇരുട്ടായിരിക്കും. ഇതിനെ കറുത്തവാവ്‌ അഥവാ അമാവാസി (new moon) എന്നു വിളിക്കുന്നു. എന്നാല്‍ ചന്ദ്രനില്‍ ഒരു മങ്ങിയ പ്രകാശം കാണപ്പെടുന്നു. ഇതിനെ Earth shine എന്നു

പറയുന്നു. ഭൂമിയില്‍നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുന്നതാണിതിനു കാരണം. അമാവാസി മുതല്‍ പൗര്‍ണമി വരെ ചന്ദ്രന്‍െറ പ്രകാശിതഭാഗം വളര്‍ന്നുവരുന്നതായി കാണാം. ഈ വളര്‍ച്ചയെ ചന്ദ്രന്‍െറ വൃദ്ധി എന്നു പറയുന്നു. ചന്ദ്രന്‍െറ പരിക്രമണ കാലത്ത്‌ ഭൂമി ചന്ദ്രനും സൂര്യനുമിടയ്‌ക്കു വരുമ്പോള്‍ ചന്ദ്രനില്‍ സൂര്യരശ്‌മി പ്രതിഫലിക്കുന്ന ഭാഗം ഭൂമിക്കഭിമുഖമായി വരുന്ന അവസരമാണ്‌ വെളുത്തവാവ്‌ അഥവാ പൗര്‍ണമി (Full moon). പൗര്‍ണമി മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍െറ പ്രകാശിതഭാഗത്തിന്‍െറ വ്യാപ്‌തി കുറഞ്ഞുവരുന്നതായി കാണാം. ഇതിനെ ചന്ദ്രന്‍െറ ക്ഷയം എന്നു പറയുന്നു. ഈ വൃദ്ധിയും ക്ഷയവും ചന്ദ്രന്‍െറ പ്രകാശിതഭാഗത്തു വരുത്തുന്ന വ്യത്യസ്‌ത ആകൃതികള്‍ക്കാണ്‌ ചന്ദ്രന്‍െറ കലകള്‍ എന്നു പറയുന്നത്‌. സൂര്യനുമായി ചന്ദ്രനും ഭൂമിയും അവലംബിച്ചുകൊണ്ടിരിക്കുന്ന സ്‌ഥാനവ്യത്യാസങ്ങള്‍, ചലനം, ചന്ദ്രന്‍െറയും ഭൂമിയുടെയും സ്വയം പ്രകാശമില്ലായ്‌മ എന്നിവയാണ്‌ ആകൃതി വ്യത്യാസങ്ങള്‍ക്കുള്ള മുഖ്യകാരണങ്ങള്‍. അമാവാസി കഴിഞ്ഞ്‌ ഒരു സുവര്‍ണ്ണ വക്രരേഖയെത്തുടര്‍ന്ന്‌ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം കാണപ്പെടുന്ന ചന്ദ്രക്കല (Waxing credcent) ക്രമമായി വളര്‍ന്ന്‌ ഏഴുദിവസം കഴിയുമ്പോള്‍ ചന്ദ്രന്‍െറ പ്രകാശിതഭാഗത്തിന്‍െറ പകുതി ദൃശ്യമാകുന്നു. ഈ ചന്ദ്രക്കലയ്‌ക്ക് ആദ്യപാദം (First quarter) എന്നുപറയുന്നു. പതിനൊന്നാം ദിവസമാകുമ്പോള്‍ ചന്ദ്രന്‍െറ ഭൂമിക്കഭിമുഖമായി വരുന്ന ഭാഗത്തിന്‍െറ മുക്കാല്‍ ഭാഗം പൂര്‍ണമല്ലാതെ (Waxing Gibbous) ദൃശ്യമാകുന്നു. പതിനാലാം ദിവസം ആകുമ്പോള്‍ ഭൂമിക്കഭിമുഖമായ ചന്ദ്രന്‍െറ ഭാഗം പൂര്‍ണ്ണ പ്രകാശിതമായി പൗര്‍ണമി ആയിത്തീരുന്നു. പതിനെട്ടു ദിവസം ആകുമ്പോഴേക്കും മുക്കാല്‍ ഭാഗം (Waxing Gibbous) ദൃശ്യമാകുന്നു. ഇരുപത്തൊന്നു ദിവസമാകുമ്പോള്‍ അര്‍ദ്ധചന്ദ്രഭാഗം (Last quarter) ദൃശ്യമാകുന്നു. ഇരുപത്തിയെട്ടാം ദിവസം വീണ്ടും അമാവാസിയിലെത്തുന്നു
Share it:

Moon

ചന്ദ്രന്‍

Post A Comment:

0 comments: