പാഠപുസ്തക വിവാദം ഒരു വിശകലനം

Share it:
കുട്ടികൾക്കുള്ള പാഠപുസ്തകങ്ങൾ പോലും സമയത്ത് അച്ചടിച്ച്‌ നല്കാൻ കഴിയാത്ത കേരളത്തിന് പെരുമ പറഞ്ഞ് നടക്കാൻ എന്ത് അവകാശമാണ് ഉള്ളത്? രാഷ്ട്രീയവും അഴിമതിയും നടമാടുന്ന ഈ കാലത്ത് പാവപ്പെട്ടവരുടെ കുട്ടികളെ ബലിയാടാക്കുന്നത് ക്രൂരമായ കൃത്യം തന്നെയാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി തുടരുന്ന പാഠപുസ്തക വിതരണത്തിലെ വൈകൽ വക്കുപ്പുകൾ തമ്മിലുള്ള ഏകോപനം ഇല്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കേരളത്തിൽ വക്കുപ്പുകൾ തമ്മിലുള്ള ഏകോപനം പലപ്പോഴും കൃത്യമായി നടക്കുന്നില്ല. ഈ ഏകോപനം ഇല്ലയിമയാണ് കേരളത്തിലെ വികസനങ്ങൾക്കും മറ്റും പാരയായി മാറുന്നത്.

സമയത്ത് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ (പ്രസ്‌ നവീകരണം) KBPS-ൽ നടത്തിയിരുന്നെങ്കിൽ അച്ചടി വേഗത്തിൽ തീർക്കാൻ അവർക്ക് സാധിക്കുമായിരുന്നു. കുടാതെ വിദ്യാഭ്യാസ വകുപ്പ് പുസ്തക പ്രസിദ്ധീകരണത്തിന് ആവശ്യമായ നടപടികൾ കൃത്യമായി നടത്തണമായിരുന്നു.  

പുസ്തക വിതരണം പണ്ട് ഉണ്ടായിരുന്നതുപോലെ പാഠപുസ്തക സൊസൈറ്റികൾ വഴിയാണെങ്കിൽ ഇതിലും നേരത്തെ പുസ്തകം വിതരണം നടന്നേനെ എന്ന് തോന്നുന്നു.

മാറ്റങ്ങൾ ഉണ്ടാകുന്ന പുസ്തകങ്ങളുടെ അച്ചടി അവസാനമാസങ്ങളിലേക്ക് മാറ്റി വയ്ക്കാതെ മെയ്‌ മാസത്തിൽ വിതരണം ചെയ്യുന്ന രീതിയിൽ നടപടികൾ ഉണ്ടായാൽ പാവം കുട്ടികളെങ്കിലും രക്ഷപെടും.

 മലയാളം വാരികയിൽ വന്ന കുട്ടികൾ ക്ഷമിക്കുക : വിദ്യാഭ്യാസ വകുപ്പ് അടഞ്ഞ അധ്യായമാണ് എന്ന ലേഖനം ഇവിടെ വായിക്കാം.

ലേഖനം വായിക്കാം


ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

ആനുകാലികം

Post A Comment:

0 comments: