വൈദ്യുത ലേപനം (Electroplating)

Share it:
രു ലോഹത്തിനു മുകളിൽ മറ്റൊരു ലോഹം പൂശുന്ന പ്രക്രിയയാണ് വൈദ്യുത ലേപനം. ഇവിടെ ലോഹം പൂശേണ്ട വസ്തുവിനെ നേരിട്ടു കൊണ്ടുവയ്ക്കുകയാണോ ചെയ്യുന്നത്? അല്ല. വൈദ്യുത ലേപന പ്രക്രിയയിൽ ഉപയോഗിക്കുന്ന ലോഹങ്ങൾ വൃത്തിയുള്ളതായിരിക്കണം. അതുകൊണ്ട് ലേപനം ആവശ്യമുള്ള വസ്തുവിനെ ആദ്യം ക്ലീനിങ് പ്രകിയയ്ക്കു വിധേയമാക്കണം. ശുദ്ധമായ വെള്ളം ഉപയോഗിച്ചു കഴുകാം. സാൾട്ട് പേപ്പർ കൊണ്ട് ഉരച്ചു വൃത്തിയാക്കാം, മാലിന്യത്തിന്റെ സ്വഭാവത്തെ മുൻനിർത്തി അസിഡിക്കോ ആൽക്കലിയോ ആയ സംയുക്തങ്ങളിൽ മുക്കിയെടുക്കുകയും ആവാം. ചില വസ്തുക്കൾ വ്യത്തിയാക്കാൻ അൾട്രാസോണിക്സ് ബാത്തിങ് ഉപയോഗിക്കാറുണ്ട്.

ഇങ്ങനെ വൃത്തിയാക്കിയ വസ്തുക്കളെ മെറ്റൽ ആക്ടിവേഷൻ പ്രക്രിയയ്ക്കു വിധേയമാക്കുന്നു. അതായത് ഒരു ലോഹത്തിനു പുറത്തു മറ്റൊരു ലോഹം പറ്റിപ്പിടിച്ചിരിക്കാൻ വസ്തുക്കളുടെ പ്രതലത്തെ സജ്ജമാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇതിനായി കാഥോഡായി ഉപയോഗിക്കുന്ന വസ്തുക്കളെ മെറ്റൽ ആക്ടിവേറ്റർ ലായനികളിൽ മുക്കിയെടുക്കാറുണ്ട്.

മൂന്നാമത്തെ ഘട്ടത്തിലാണ് യഥാർഥ വൈദ്യുത ലേപന പ്രക്രിയ നടക്കുന്നത്.

വൈദ്യുതിയുടെ അളവ്, വൈദ്യുതി കടന്നുപോ കുന്ന സമയം, ഇലക്ട്രോലൈറ്റിന്റെ ഊഷ്മാവ് ഇവ വൈദ്യുത ലേപന പ്രക്രിയയിൽ നിർണായ ക ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ ഇവ അളക്കുന്ന ഉപകരണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം.

മൈക്രോ ഇഞ്ച്, മൈക്രോ സെന്റീമീറ്റർ ഘനത്തിലാണ് സാധാരണയായി ലോഹങ്ങൾ പൂശിയെടുക്കുന്നത്. നമുക്ക് ആവശ്യമുള്ള ഘനത്തെ അടിസ്ഥാനപ്പെടുത്തിയാണ് വൈദ്യുതിയുടെ അളവും വൈദ്യുതി കടന്നുപോകുന്ന സമയവും നിശ്ചയിക്കുന്നത്. ചെറിയ ആഭരണങ്ങൾ മുതൽ വലിയ യന്ത്രഭാഗങ്ങൾവ തെ വൈദ്യുത ലേപന പ്രക്രിയയ്ക്കക്കു വിധേയമാക്കാ റുണ്ട്. വലിയ യന്ത്രഭാഗങ്ങൾ പ്ലേറ്റ് ചെയ്യുന്നതിനായി ടാങ്ക് ഇലക്ട്രോ പ്ലേറ്റിങ്ങും ഇമ്മേഴ്സസൺ പ്ലേറ്റിങ്) ചെറിയ വസ്തുക്കൾ പ്ലേറ്റ് ചെയ്യുന്നതിനായി ബ ഷ് ഇലക്ട്രോ പ്ലേറ്റിങ്ങും നിലവിലുണ്ട്.
Share it:

Chemistry

Videos

Post A Comment:

0 comments: