സിസ്റ്റർ നിവേദിത

Share it:
ഭാരതത്തിനായി സ്വയം സമർപ്പിച്ച് 
വിവേകാനന്ദന്  ഒട്ടേറെ ശിഷ്യരുണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആഹ്വാനങ്ങൾ പ്രായോഗികമാക്കുവാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് നിവേദിതയാണ്. പ്രൗഡോജ്വലമായ പ്രസംഗങ്ങൾ അവരുടെ പ്രത്യേകതയായിരുന്നു. ശ്രീരാമകൃഷ്ണന്റെയും ശാരദാദേവിയുടെയും മറ്റും ത്യാഗകഥകകളും ഉത്കൃഷ്ട സേവനങ്ങളും ആധ്യാത്മിക രംഗത്ത്‌ പ്രവർത്തിക്കുവാൻ ധാരാളം വ്യക്തികളെ പ്രചോദിതരാക്കിയിട്ടുണ്ടെങ്കിലും അവരിൽ നിന്നെല്ലാം വേറിട്ട്‌ നിന്ന വ്യക്തിത്വമായിരുന്നു നിവേദിതയുടേത് .1900 ൽ കൊൽക്കത്തയിൽ പ്ലേഗ് പിടിച്ചുപടർന്ന സമയത്ത് ഓടിനടന്ന് രക്ഷാപ്രവർത്തനങ്ങൾ നടത്തിയ നിവേദിതയെ ഭാരതമക്കളുടെ മാതാവും ധാത്രിയും സുഹൃത്തും എന്നായിരുന്നു സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചത്.

പാശ്ചാത്യരാജ്യത്തു നിന്നു ഭാരതത്തിലെത്തി സേവനമനുഷ്ഠിച്ച അവരുടെ ജീവിതകഥ പ്രചോദനാത്മകമാണ്.


1867 ഒക്ടോബർ 28ന് അയർലണ്ടിലെ അൾസ്റ്റർ എന്ന ജില്ലയിൽ ഡങ്കാനൻ എന്ന സ്ഥലത്ത്
ത്ത്സാമുവൽ റിച്ചാർഡിന്റെയും മേരി ഇസബെല്ലിന്റെയും പുത്രിയായിട്ടായിരുന്നു മാർഗരറ്റ് നോബിളിന്റെ ജനനം. രോഗബാധിതയായ മേരി തൻറെ രോഗം ഭേദമായാൽ കുഞ്ഞിനെ ദൈവിക കാര്യങ്ങൾക്ക് സമർപ്പിക്കാമെന്ന് നേരുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നത്‌. 1892-ൽ ഉന്നതവിദ്യാഭ്യാസം നേടിയ അവർ അദ്ധ്യാപക ജോലി സ്വീകരിച്ചു. മാനവ സേവയാണ് മാധവസേവ എന്ന് ഉറച്ചു വിശ്വസിച്ച അവർ അത്തരത്തിലുള്ള ഈശ്വരാധനയെ ഏറെ ഇഷ്ടപ്പെടുകയും അതനുസരിച്ച് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. സെസം ക്ലബ് എന്നൊരു ക്ലബ്‌ തന്നെ സ്ഥാപിച്ചത് ഇതിനു വേണ്ടി ആയിരുന്നു. മാർഗരറ്റിന്റെ ജീവിതത്തിൽ പരിവർത്തനം വന്നത് ശ്രീരാമകൃഷ്ണ പരമഹംസന്റെ ശിഷ്യനായ സ്വാമി വിവേകാനന്ദൻ ഭാരതത്തിൻറെ ആദ്യാത്മിക തത്വങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്ന കാലത്തായിരുന്നു.

1893ലെ ചിക്കാഗോ പ്രസംഗമാണ് സ്വാമിയെ കാണാനുള്ള അടങ്ങാത്ത അഭിനിവേശം മാർഗരറ്റിലുയർത്തിയത്. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം ലണ്ടനിൽ വരുന്നതായി അറിഞ്ഞത്. ലണ്ടനിൽ സ്വാമി നടത്തിയ എല്ലാ പ്രഭാഷണങ്ങളും കേൾക്കാൻ അവരെത്തിയിരുന്നു. അദ്ദേഹത്തിന്റെ പല അഭിപ്രായങ്ങളോടും അവർക്കു വിയോജിപ്പ്. ഉണ്ടായിരുന്നുവെങ്കിലും പരസ്പരം ബഹുമാനവും ആദരവും അവർ കൈമാറിയിരുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ സങ്കടകരമായ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കുന്നതിനായി താൻ പ്രവർത്തിക്കുവാൻ പോകുകയാണെന്നും അതിനായി തന്നെ സഹായിക്കുവാൻ തയാറാണോയെന്നുമുള്ള സ്വാമിയുടെ ചോദ്യം നിറഞ്ഞ സന്തോഷത്തോടെയാണ് മാർഗരററ് സ്വീകരിച്ചത്. അതിനായി സ്വമിയോടോപ്പം അവർ ഇന്ത്യയിലേക്ക് പുറപ്പെട്ടു. കൊൽക്കത്തയിലെത്തിയ അവർ രാമകൃഷ്ണമിഷന്റെ പ്രവർത്തന കേന്ദ്രമായ ബേലൂർ മഠത്തിൽ താമസിച്ചു.
സ്വാമിയുടെ ജീവിത സന്ദേശങ്ങൾ പൂർണമായും ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കുവാനും ഈ താമസം ഏറെ സഹായിച്ചു. ഹിന്ദുമതത്തിലേക്കു പരിവർത്തനം ചെയ്ത അവർ തന്റെ ഗുരുവിൻറെ മാതൃഭൂമിയായ ഭാരതത്തെ സേവിക്കനായി വന്നതിനാൽ നിവേദിത എന്ന പേർ(സേവനത്തിനായി നിവേദിക്കപ്പെട്ടവൾ എന്ന അർത്ഥത്തിൽ) സ്വീകരിച്ചു.


ലളിതജീവിതം ശീലമാക്കിയ അവർ ഭാരതത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച് ജനങ്ങളെ അറിയാൻ ശ്രമിച്ചു. സ്തീകളുടെ പുരോഗമനത്തിന് ഏറെ ഊന്നൽ കൊടുക്കാനാഗ്രഹിച്ചു.അവർ കൊൽക്കത്തയിൽ സ്കൂൾ സ്ഥാപിച്ചു. രാമായണവും മഹാഭാരതവും മനസ്സിലാക്കിയ അവർ അതിലെ സന്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിലാവണം നാം ശ്രദ്ധിക്കേതെന്ന് ഉറച്ചു വിശ്വസിച്ചു.

കാളിമാതാവ് ഞാൻ കണ്ട ആചാര്യൻ (സ്വാമി വിവേകാനന്ദനെപ്പറ്റി), ഹൈന്ദവശിശുകഥകൾ, ഭാ
രതീയജീവിതതന്തു , ഒരു പൗരസ്ത്യഭവനത്തിൽനിന്നുള്ള പാഠങ്ങൾ, ഇന്ത്യാചരിത്രത്തിന്റെ പാദപതനങ്ങൾ,സ്നേഹത്തെയും മരണത്തെയും ആസ്പദമാക്കിയുള്ള ഭാരതീയപഠനങ്ങൾ എന്നിവ പ്രധാന കൃതികളാണ്. 1906ൽ കിഴക്കേ ബംഗാളിൽ ഭീകരമായ ജലപ്രളയമുണ്ടായ സമയത്ത് അവരുടെ സേവനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ജീവൻ പോലും നോക്കാതെ സേവന പ്രവർത്തനങ്ങളിൽ മുഴുകിയ അവർക്ക് മലമ്പനി ബാധിച്ചു. ഡാർജിലിങ്ങിൽ 1911 ഒക്ടോബർ 13ന്  അന്തരിക്കുന്നതുവരെ കർമനിരതമായിരുന്നു ആ ജീവിതം.
ഇന്ത്യയിൽ ആതുരസേവനത്തിനായും വിജ്ഞാന ദാനത്തിനായും തൻറെ ജീവിതം സ്വമേധയാ സമർപ്പിച്ച സിസ്റ്റർ നിവേദിത കേവലം 44 വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. എങ്കിലും ത്യാഗോജ്വലമായ ആ ജീവിതകഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്.

നിവേദിതയെപ്പറ്റി
രാജ്യത്തിന്റെ സീമകളെ അതിലംഘിച്ചു നീങ്ങിയ മാതൃത്വം - മഹാകവി ടാഗോർ
ഇന്ത്യയുടെ ശ്രേയസ്സിനുവേണ്ടി പ്രവർത്തിച്ച വനിത - ജഗദീശ്ചന്ദ്രബോസ് 
Share it:

വ്യക്തികള്‍

Post A Comment:

0 comments: