ലോക മുളദിനം

Share it:

🌷സെപ്റ്റംബർ 18 🌷
   🍂ലോക മുളദിനം🍂

🌱മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത് 🌱

🍁മറ്റുവൃക്ഷങ്ങളേക്കാള്‍ മുപ്പതു ശതമാനം അധികം ഓക്സിജന്‍ ഉല്പാദിപ്പിക്കുകയും കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡിനെ വലിച്ചെടുക്കുകയും ചെയ്യുന്നവയാണിവ🍁

🌿മുളയുടെ ജന്മദേശം ഇന്ത്യയാണ്🌿
🌾 ലോകത്തിലാകെ 111 കുടുംബത്തിലായി 1550ഓളം ജാതി മുളകള്‍ ഉണ്ട്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുള ഉല്പാദിപ്പിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ചൈനയില്‍ 300 ഓളം ജാതി മുളകള്‍ ഉണ്ട് 🌾

🌹പുല്ലിന്‍റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള🌹
🍀 ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ🍀
🌸പാവപ്പെട്ടവന്റെ തടി എന്ന് ഇന്ത്യയും, മനുഷ്യന്റെ സുഹൃത്ത് എന്ന് ചൈനയും, എന്റെ സഹോദരന്‍ എന്ന് വിയറ്റ്നാംകാരും വിശേഷിപ്പിക്കുന്നു 🌸

Share it:

ആചരിക്കാം ഈ ദിനങ്ങൾ

Post A Comment:

0 comments: