ക്രോമസോമുകൾ

Share it:
പാരമ്പര്യ സ്വഭാവ സവിശേഷതകളുടെ വാഹകരായ ജീനുകൾക്കുള്ളിലാണ് ക്രോമസോമുകൾ കാണപ്പെടുന്നത്. ഹൈസ്കൂൾ ക്ലാസുകളിലെ BIOLOGY ഭാഗങ്ങളുമായി ബന്ധപ്പെട്ട അവയെ പരിചയപ്പെടാം.... 
പേരിനുപിന്നിൽ 
ക്രോമ = നിറം 
സോമ = ശരീരം 
എന്നീ രണ്ടു വാക്കുകൾ ചേർന്നുണ്ടായത് ക്രോമസോം അർത്ഥം നിറം പിടിപ്പിക്കുന്ന അവയവങ്ങൾ. ചില പ്രത്യേക ചായങ്ങളുപയോഗിച്ചു ഇവയെ നമ്മുക്ക് നിറം പിടിപ്പിക്കാം. ഇങ്ങനെ ചായം പിടിപ്പിച്ച ക്രോമസോമുകളെ മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ വ്യക്തമായി കാണാം.

എപ്പോൾ കാണാം 
കോശവിഭജന സമയത്താണ് നമുക്ക് ക്രോമസോമുകളെ കാണാൻ സാധിക്കുക. ക്രൊമാറ്റിൻ തന്തുക്കളുടെ രൂപത്തിലാണ് വിഭജിക്കാത്ത കോശങ്ങളിൽ ഇവ കാണപ്പെടുക.

നിർമ്മാണം 
ക്രൊമാറ്റിൻ എന്ന പദാർത്ഥം കൊണ്ടാണ് ക്രോമസോമുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ക്രൊമാറ്റിൻ തന്തുക്കൾ ചുരുങ്ങിയാണ് ഇവ ഉണ്ടാകുന്നത്.

ആകൃതി 
പല ആകൃതിയുണ്ട്. ആകൃതി നിർണയിക്കുന്നത് സെൻട്രോമിയർ എന്ന ഭാഗമാണ്.
1. മെറ്റാസെൻട്രിക് സെൻട്രോമിയർ കൃത്യം നടുവിൽ കാണപ്പെടുന്നു.
2. സബ്  മെറ്റാസെൻട്രിക് മധ്യഭാഗത്ത് നിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്നു.
3. അക്രോസെൻട്രിക് അഗ്രഭാഗത്ത് നിന്ന് അല്പം മാറി കാണപ്പെടുന്നു.
4. ടീലോ സെൻട്രിക് അഗ്രഭാഗത്ത് സെൻട്രോമിയർ

ഒരു ജീവിയുടെ ക്രോമസോമുകളിൽ പകുതിയെണ്ണം മാതാവിൽ നിന്നും ബാക്കി പകുതി പിതാവിൽ നിന്നും ലഭിച്ചതായിരിക്കും. ഇവ രണ്ടുവീതം ചേർന്ന് ഒരു ജോഡിയായി കാണപ്പെടുന്നു.

ജിനോം 
ഒരു സെറ്റ് ക്രോമസോമുകളെ ജിനോം എന്ന് വിളിക്കുന്നു. ഈ ക്രോമസോമുകളെ ആകെ കാണപ്പെടുന്ന ജനിതക പദാർത്ഥങ്ങളെ വിശേഷിപ്പിക്കാനും ജിനോം എന്ന് തന്നെ ഉപയോഗിക്കുന്നു.

നീളം 
ഏറ്റവും വലിയ ക്രോമസോമിൻറെ നീളം 32 മൈക്രോൺ ആണ്.
1 മൈക്രോൺ = 0.001 മില്ലിമീറ്റർ 

ടീലോമിയർ 
ക്രോമസോമിൻറെ അഗ്രഭാഗത്തിന് പറയുന്ന പേര്.

ക്രോമസോം സംഖ്യ 
കോശത്തിനകത്തുള്ള ക്രോമസോമുകളുടെ എണ്ണത്തെയാണ് ക്രോമസോം സംഖ്യ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ജീവികളിൽ ഇത് വ്യത്യസ്തമായിരിക്കും. ഒരു സ്പീഷീസിലെ എല്ലാ ജീവികളിലും ഒരേ ക്രോമസോം സംഖ്യ ആയിരിക്കും ഉണ്ടാവുക.
ഉദാ: മനുഷ്യൻ 46 എണ്ണം (23 ജോഡി)
ഉള്ളി 14 എണ്ണം 

രണ്ടു തരം 
1. കായിക ക്രോമസോം 
ജീവികളുടെ ശാരീരിക സ്വഭാവ സവിശേഷതകൾ നിർണ്ണയിക്കുന്നു. ആൺ പെൺ ജാതികൾക്ക് ഒരേതരത്തിൽ ഉള്ളവയാണ് ഇത്. മനുഷ്യരിൽ 44 എണ്ണം കായിക ക്രോമസോൺ ആണ്.
2. ലൈംഗിക ക്രോമസോമുകൾ 
ലൈംഗിക പ്രത്യുത്പാദനം നടത്തുന്ന ജീവികളിൽ കാണപ്പെടുന്ന ഇവ ലിംഗ നിർണയത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ജീവികളിൽ ചിലതിൽ ഇതിന് സമാന ഘടനയും മറ്റു ചിലവയിൽ അസാമാന ഘടനയും ഉണ്ട്. മനുഷ്യരിൽ 2 ജോഡി (4 എണ്ണം) ലൈംഗിക ക്രോമസോമുകളാണ് 
സ്ത്രീ :- xx
പുരുഷൻ :- xy

ഇതിൽ നിന്നും എന്ത് മനസിലായി?
y എന്ന ക്രോമസോമിൻറെ സാന്നിധ്യമാണ് ആ ജീവിയെ പുരുഷനാക്കിയത് എന്ന് മനസിലായല്ലോ! പുരുഷന്മാരിൽ മാത്രം കാണപ്പെടുന്ന ക്രോമസോമാണ് y.
Share it:

Biology

ക്രോമസോമുകൾ

Post A Comment:

0 comments: