ആദ്യം പറന്നവർ

Share it:
ലോകത്തിലെ ആദ്യ ബലൂൺ പറക്കൽ
1709 ഓഗസ്റ്റ് എട്ടിന് പോർച്ചുഗലിൽ ഫാദർ ബർത്തലോമ ഗസ്മോ ചൂടുള്ള വായു ഉപയോഗിച്ച് ഒരു ബലൂൺ ഹാളിനുള്ളിൽ പറത്തി കാണിച്ചു. വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞ വാതകം ഉപയോഗിച്ചു പറക്കുന്ന പേടകം ഉണ്ടാക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിവു സഹിതം വിശദീകരിച്ചു.
മനുഷ്യൻ ബലൂണിൽ!
പാരീസിലെ വിശാലമായൊരു പുല്മൈതാനത്ത് 1783 ഒക്ടോബർ 15ന് പിലാറ്റർ ഡി റോസിയർ എന്ന ഫ്രഞ്ച് കാരൻ 26 മീറ്റർ ഉയരത്തിൽ പറന്നു. മനുഷ്യൻ ബലൂണിന്റെ സഹായത്തോടെ വിജയകരമായി പറന്ന ആദ്യ സംഭവമായിരുന്നു ഇത്. ജോസഫ് മിഷേൽ, ജാക്വിസ് മോണ്ട് ഗോൾഫിയർ എന്നിവരായിരുന്നു ഈ ബലൂൺ പേടകം നിർമ്മിച്ചത്.

ആദ്യ യന്ത്ര വിമാനം
1903 ഡിസംബർ 17 അമേരിക്കക്കാരനായ റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യ വിമാനം പറത്തി. മൂന്നര മീറ്റർ ഉയരത്തിൽത്തിൽ 36 മീറ്റർ ദൂരം ഓർവിൽ റൈറ്റ് വിമാനത്തിൽ പറന്നു. നോർത്ത് കരോലിനയിലെ കിൽ ഡെവിൾ ഹിൽ മൈതാനത്തായിരുന്നു ലോക ചരിത്രം തിരുത്തിയ ഈ പറക്കൽ.

ആദ്യ ഹെലികോപ്റ്റർ
1907 നവംബർ 13ന് ഫ്രഞ്ചുകാരനായ പോൾ കോണു,  ലോകത്തിലെ ആദ്യ ഹെലികോപ്റ്റർ നിർമ്മിച്ചു പറത്തി.

അറ്റ്ലാന്റിക് മറികടന്ന വനിത
1932 മെയ് 21ന്  അമേലിയ ഇയർ ഹർട്ട് എന്ന അമേരിക്കക്കാരി വ്യോമയാന ചരിത്രത്തിൽ പുതിയൊരു നേട്ടം സൃഷ്ടിച്ചു. ആദ്യമായി ഒറ്റയ്ക്ക് അറ്റ്ലാന്റിക് മറികടന്ന വനിത എന്ന ബഹുമതി അമേലിയ സ്വന്തമാക്കി. 14 മണിക്കൂർ നീണ്ട ആകാശ യാത്രയിലൂടെ അവർ കാനഡയിൽ നിന്ന് അയർലണ്ടനിലെത്തി.
ദക്ഷിണ ധ്രുവത്തിനു മേൽ
അമേരിക്കക്കാരനായ റിച്ചാർഡ് ബേഡ് 1929 നവംമ്പർ 29ന് ദക്ഷിണ ധ്രുവത്തിനു മേൽ വിമാനത്തിൽ പറന്നു. 19 മണിക്കൂർ നീണ്ട ഈ പറക്കലിലൂടെ അദ്ദേഹം ദക്ഷിണ ധ്രുവം ചുറ്റിയ ആദ്യ ആകാശ സഞ്ചാരിയായി.

പസഫിക്കിനു കുറുകെ
1928 മെയ് 31 ന് സതേൺ ക്രോസ് എന്ന വിമാനത്തിൽ ഒരു സംഘം അമേരിക്കൻ സാഹസിക സഞ്ചാരികൾ കാലിഫോർണിയയിൽ നിന്ന് പറന്നുയർന്നു. ജൂൺ 9 ന് അവർ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ ഇറങ്ങി. അങ്ങനെ മനുഷ്യൻ ആദ്യമായി പസഫിക് സമുദ്രത്തിനു കുറുകെ വിമാനമോടിച്ചു.

ലോകം ചുറ്റിയ ധീരൻ
അമേരിക്കക്കാരനായ വിലി പോസ്റ്റാണ് വിമാനത്തിൽ ലോകം ചുറ്റിയ ആദ്യ വ്യക്തി. 1933 ജൂലൈ 15 മുതൽ 22 വരെ അദ്ദേഹം 25,089 കിലോമീറ്റർ പറന്നു. ന്യൂയോർക്കിൽ നിന്ന് പറന്നുയർന്ന വിലിഭൂമിയെ വലം വെച്ച് പുറപ്പെട്ട അതേ സ്ഥാനത്ത് തിരിച്ചിറങ്ങി.

ശബ്ദത്തേക്കാൾ വേഗത്തിൽ
അമേരിക്കക്കാരനായ ചാൾസ് ചക്ക് യീ ഗർ1947 ഒക്ടോബർ 14 ന് ശബ്ദത്തേക്കാൾ വേഗത്തിൽ പറന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ നടന്ന പരീക്ഷണപ്പറക്കലിൽ അദ്ദേഹം കയറിയ സൂപ്പർ സോണിക് വിമാനം മണിക്കൂറിൽ 1078 കിലോമീറ്റർ വേഗത്തിൽ വന്നു
Share it:

GK Bites

Post A Comment:

0 comments: