കേരളത്തിലെ പക്ഷികൾ- ചൂളൽ എരണ്ട

Share it:
ENGLISH NAME :- Lesser Whistling Duck
SCIENTIFIC NAME :- Dendrocygna Javanica
നമ്മുടെ നാട്ടിലെ ജലാശയങ്ങളോട് ചേർന്ന് കാണപ്പെടുന്ന താറാവിനോട് സാമ്യമുള്ള പക്ഷിയാണ് ചൂളൽ എരണ്ട [Lesser Whistling Duck]. ചെമ്പിച്ച തവിട്ടു നിറമുള്ള തൂവലുകൾ, വാൽ ഭാഗത്തോട് ചേർന്ന് തവിട്ടു കലർന്ന ചുവപ്പു നിറം, പറക്കുമ്പോഴുണ്ടാകുന്ന "വിവിക്ക് വിവിക്ക് " ശബ്ദം എന്നിവയൊക്കെഇതിന്റെ പ്രത്യേകതയാണ്. വാലൻ എരണ്ട, വരി എരണ്ട, വെള്ളക്കണ്ണി എരണ്ട, ചൂളൻ എരണ്ട, പച്ച എരണ്ട എന്നിങ്ങനെ പലതരം എരണ്ടകൾ കേരളത്തിൽ കാണപ്പെടുന്നുണ്ട്. ഇവയിൽ പച്ച എരണ്ടയാണ് ഏറ്റവും ചെറുത്.
Share it:

കേരളത്തിലെ പക്ഷികൾ

Post A Comment:

0 comments: