പൂർവികർ നല്കിയവ - 02

Share it:
നമുക്കു കിട്ടിയ ആയുർവേദം
പുരാതനകാലത്ത് ശാസ്ത്രതവും സാങ്കേതികവിദ്യയും ഒത്തിണങ്ങിയ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ ഉണ്ടായിട്ടുണ്ട്. വെടിമരുന്നും അച്ചടിയന്ത്രവും പുരാതന സംസ്കാരത്തിന്റെ ഏറ്റവും മികച്ച സംഭാവനകളാണ്. പൂർവികമായി നമുക്കും കിട്ടിയിട്ടുണ്ട് ഇത്തരം സിദ്ധികൾ. അതിൽ പ്രധാനപ്പെട്ട ഒന്നാണ്; ആയുർവേദം

ആകാശയാത്ര
നമ്മുടെ അറിവു വച്ചു ചരിത്രത്തിൽ ആദ്യ ബലൂൺ യാത്ര നടത്തിയത് 200-ൽ പരം വർഷങ്ങൾക്ക് മുൻപ് മോണ്ട് ഗോൾഫിയർ സഹോദരന്മാരായിരുന്നു. 1783-ൽ മോണ്ട് ഗോൾഫിയർ തൻറെ ആദ്യ ബലൂൺ യാത്രയ്ക്ക് ചൂടു വായുവാണ് ഉപയോഗിച്ചത്. 1785-ൽ ആദ്യത്തെ വാതക ബലൂണിൽ കയറി ഇംഗ്ലണ്ട് ചാനലിനു കുറുകെ ജറി സ്ലോൻകാർഡ് സഞ്ചരിച്ചു. പക്ഷേ, ഇതിനും 2000 വർഷങ്ങൾക്കു മുൻപ് ബലൂൺ യാത്ര നടന്നിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
വിശ്വസിക്കാതെ നിവൃത്തിയില്ലല്ലോ! പുരാവസ്തുഗവേഷകർക്ക്‌ കിട്ടിയ തെളിവുകൾ വച്ച് നോക്കിയാൽ, പൂർവികർ നമ്മളെക്കാൾ മുൻപേ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളതായി കാണാം. ചൂടുവായു ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഇന്നത്തെ ബലൂണുകളുടെ മാതൃകയിൽ പെട്ട ഒരു ബലൂണിന്റെ അവശിഷ്ടങ്ങൾ പരാഗ്വായിലെ പ്രാചീന ശവകുടീരത്തിൽ നിന്നും കണ്ടെടുത്തിരിക്കുന്നു. തോണിയുടെ ആകൃതിയിൽ 'ടോട്ടോറാ എന്ന ഒരിനം മുള ഉപയോഗിച്ച് നിർമിച്ചതായിരുന്നു അത്.
500 വർഷങ്ങൾക്ക് മുൻപ് അമരിന്ത്യൻ വംശജനായ ഇൻകകളുടെ (Inca) ഭരണകാലത്ത്, ചക്രവർത്തി 'ടുപാക് ഇൻകു യൂപ്പാൻകി' തൻറെ സ്വകാര്യ യാത്രയ്ക്കായി ബലൂൺ ഉപയോഗിച്ചിരുന്നു. 'അൻറാകിരി' എന്നൊരാളായിരുന്നത്രെ പൈലറ്റ്‌. മരുഭൂമികളും പുഴകളും കടക്കാനായിരുന്നു ബലൂൺ പ്രധാനമായും ഉപയോഗിച്ചിരുന്നത്.
ചില ഗവേഷകരുടെ അഭിപ്രായത്തിൽ ഇൻകകൾ ബലൂണിനു പുറമേ ചരക്കുകൾ കൈമാറ്റം ചെയ്യുന്നതിന് വായു നിയന്ത്രിത ഗ്ലൈഡറുകളും ഉപയോഗിച്ചതായി പറയുന്നു. ഈജിപ്തിലെ ഒരു പ്രാചീന ശവക്കല്ലറയിൽ നിന്ന് എഞ്ചിൻ ഘടിപ്പിച്ച ഒരു ചെറു വിമാനത്തിൻറെ മാതൃക കണ്ടെത്തിയതും ഗവേഷകരെ അമ്പരപ്പിച്ചു.
Share it:

പൂർവികർ

Post A Comment:

0 comments: